പെരിന്തൽമണ്ണയിൽ ഒന്നര വയസ്സുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു.
പെരിന്തൽമണ്ണ: ഒന്നര വയസ്സുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണി സ്വദേശി കളപ്പാട്ടിൽ മുഹമ്മദ് നൗഫൽ-അമീന ഷംന ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരിച്ചിലിലാണ് വീട്ടു മുറ്റത്ത് കിണറ്റിൽ കുട്ടിയെ കണ്ടെത്തിയത്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങൾ-മുഹമ്മദ് ഹംദാൻ, മുഹമ്മദ് ഹാദിഫ് ഖബറടക്കം കളപ്പാട്ടുകുഴി മഹല്ല്
ഖബറിസ്ഥാനിൽ നടത്തി
