എം.ഡി.എം.എ യുമായി താമരശ്ശേരി സ്വദേശികളടക്കം ഒമ്പത് യുവാക്കള്‍ പിടിയില്‍
വൈത്തിരി: ലക്കിടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ നിന്നും എംഡിഎംഎയുമായി വയനാട്,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഒമ്പത് യുവാക്കളെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ വട്ടക്കാരി വീട്ടില്‍ മിന്‍ഹാജ് (30) ,കൂളിവയല്‍ കരിമ്പനക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (23) , കൊടുവള്ളി വാവാട് കതിരോട്ടില്‍ വീട്ടില്‍ റമീസ് (23) , താമരശ്ശേരി അമ്പായത്തോട് പുല്ലുമല വീട്ടിൽ മിർഷാദ് (28), താമരശ്ശേരി കോരങ്ങാട് വീട്ടിൽ മുഹമ്മദ് ഹിഷാം (23),
താമരശ്ശേരി പരപ്പൻപൊയിൽ മേത്തൽതൊടുകയിൽ വീട്ടിൽ ഇക്ബാൽ (24), കൊടുവള്ളി അവിലോര അരീക്കര വീട്ടിൽ സുബൈർ (39) തലശ്ശേരി സൈദാർപള്ളി എ പി വീട്ടിൽ അഫീൽ ഇബ്രാഹിം (34),തലശ്ശേരി ചൊക്ലി മാസ് വീട്ടിൽ ഷെസിൽ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 10.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. വൈത്തിരി പൊലീസിന് ലഭിച്ച രഹസ്യ
വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
