കന്നൂട്ടിപ്പാറ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ ജൂലൈ 13 ന്
കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ പാർലിമെന്റ് ഇലക്ഷൻ ജൂലൈ 13 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നടക്കുമെന്ന് ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അറിയിച്ചു. ജനാധിപത്യ ഭരണ സംവിധാനത്തിൽ തെരഞ്ഞെടുപ്പുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട മുഴുവൻ നടപടി ക്രമങ്ങളും കുട്ടികൾക്ക് കൃത്യമായി മനസ്സിലാക്കുവാനുതകുന്ന വിധത്തിലാണ് ഇലക്ഷൻ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
സ്കൂൾ ലീഡർ, ജനറൽ ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മുഹമ്മദ് ഫൈസാൻ, നിയ ഫാത്തിമ, മുഹമ്മദ് ഫൈസ് , അളക ലക്ഷ്മി, ഷിഫാ ഷെറിൻ, റയ്യ ഫാത്തിമ എന്നിവരാണ് മാറ്റുരയ്ക്കുന്നത്. ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മരിയ ജോജി, ഇലാൻ അഹമ്മദ്, മുഹമ്മദ് റാഷിദ്, അയിശ മെഹ്റിൻ, ഷഹൽ ഷാൻ, മുഹമ്മദ് സയാൻ P എന്നിവരും കൊമ്പുകോർക്കുന്നു. എല്ലാ സ്ഥാനാർത്ഥികളും രാവിലെ വരണാധികാരി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. വോട്ടഭ്യർത്ഥനയും മറ്റു പ്രചരണങ്ങളും പൊടിപൊടിച്ചു.
