മലപ്പുറത്ത് നാല് കുട്ടികളുടെ അമ്മയായ 34കാരി 18 കാരനൊപ്പം ഒളിച്ചോടി.


മലപ്പുറം ജില്ലയിൽ ചേളാരിയിൽ ഭർത്താവിനെയും മൂന്നര വയസുള്ള കുട്ടിയടക്കം 4 കുട്ടികളെയും ഉപേക്ഷിച്ച് 34 കാരിയായ യുവതി 18 കാരനൊപ്പം ഒളിച്ചോടിയതായി പരാതി. താഴെ ചേളാരിയിൽ താമസിക്കുന്ന റഹീമാണ് പോലീസിൽ പരാതി നൽകിയത്. കൂടെ ജോലി ചെയ്യുന്ന ഭാര്യ നജ്മ ബംഗാൾ സ്വദേശിയായ രാജുവിനൊപ്പം പോയതായി പരാതിയിൽ പറയുന്നു.

താഴെ ചേളാരിയിൽ ക്വാർട്ടേഴ്സിലാണ് റഹീമും ഭാര്യയും നാല് മക്കളും താമസിച്ചിരുന്നത്. മാർബിൾ തൊഴിലാളിയാണ് റഹീം. ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജീവനക്കാരിയാണ്. രാജു കുബ്ബൂസ് കമ്പനിയിലെ ജീവനക്കാരൻ കൂടിയാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും കാണാതായത്. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.