നാടിന്റെ ത്വരിതഗതിയിലുള്ള വളർച്ചക്ക് നിദാനം പ്രവാസികൾ: സൈനുൽ ആബീദീൻ തങ്ങൾ

താമരശ്ശേരി: നമ്മുടെ നാടിന്റെ ത്വരിത ഗതിയിലുള്ള വളർച്ചക്കും സമൂഹിക മാറ്റങ്ങൾക്കും നിദാനമായത് പ്രവാസ സഹോദരങ്ങളാണെന്ന് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു. 
തച്ചംപൊയിൽ മിർഖാത്തുൽ ഫലാഹ് മദ്രസ അങ്കണത്തിൽ ജി.സി.സി പള്ളിപ്പുറം മഹല്ല് കമ്മറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


മത വൈജ്ഞാനിക രംഗത്ത് നൂതനമായ രീതിയിൽ കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കാൻ നിർലോഭ പിന്തുണയും സഹായവും നൽകുന്നതോടൊപ്പം
 നമ്മുടെ നാടിന്റെ  ഏതൊരു മേഖലയും ആശ്രയിക്കുന്നവരായി ഗൾഫ് നാടുകളിലെ പ്രവാസി സഹോദരങ്ങൾ മാറി കഴിഞ്ഞു.
ചെറുതും വലുതുമായ അകമഴിഞ്ഞ അവരുടെ സഹായം മറക്കാൻ കഴില്ലെന്നും മഹല്ല് കമ്മറ്റി പ്രസിഡണ്ടു കൂടിയായ തങ്ങൾ കൂട്ടിച്ചേർത്തു. ജി.സി.സി കമ്മറ്റി മഹല്ല് കമ്മറ്റിക്ക് നൽകുന്ന ഭൂമിയുടെ രേഖകൾ  സൈനുൽ ആബിദീൻ തങ്ങൾക്ക് ചടങ്ങിൽ വെച്ച് കെ.കെ.ത്വൽഹത്ത് കൈമാറി. ഇ കെ ഷമീം ഖിറാഅത്ത് നടത്തി.
 സയ്യിദ് മഹ്ഷൂഖ് അഹ്ദൽ  പ്രൗഢമായ സംഗമത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അഷ്റഫ് തങ്ങൾ ആമുഖ പ്രഭാഷണം നടത്തി.അബ്ദു റസാഖ് സൈനി,മഹല്ല് കമ്മറ്റി ജ.സെക്രട്ടറി എ.പി. മൂസക്കുട്ടി, ട്രഷറർ സി.എം ഉമ്മർ, സെക്രട്ടറി എൻ.പി. മുഹമ്മദലി മാസ്റ്റർ, എ.കെ ലത്തീഫ്, എം.ടി സലാം തുടങ്ങിയവർ ആശംസ ആർപ്പിച്ചു സംസാരിച്ചു. ഇ.കെ സക്കീർ കോഡിനേഷൻ നടത്തി. ടി.പി അബദുറഹിമാൻ സ്വാഗതവും എ.കെ സുൽഫി നന്ദിയും പറഞ്ഞു. മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ.പി സലീം (ബഹറൈൻ), പി.ഷാഹിദ് (ഖത്തർ), പി.സി ഖാലിദ് (റിയാദ്) എ.കെ അൻവർ, (UAE ) കെ.കെ മുഹമ്മദ് ഷാ (UAE )എന്നിവർ ഉപഹാരം നൽകി ആദരിച്ചു.