തച്ചംപൊയിൽ വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്രത്തിൽ കർക്കടക വാവുബലിതർപ്പണം.
താമരശ്ശേരി : തച്ചംപൊയിൽ വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്രത്തിൽ കർക്കടക വാവുബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തി. ജൂലൈ 17 ന് രാവിലെ 5 മണി മുതൽ 9 മണി വരെയാണ് ബലിതർപ്പണം.
ക്ഷേത്രത്തിനു മുന്നിൽ പൂനൂർ പുഴയിലെ
അമ്പലക്കടവിലാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. പറമ്പിടി പുതുശ്ശേരി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിക്കും. ബലിതർപ്പണത്തിനു ശേഷം ക്ഷേത്രത്തിൽ നെയ് വിളക്ക് സമർപ്പണവും നടത്താം. ക്ഷേത്രത്തിലെ പൂജകൾക്ക് കളത്തില്ലത്ത് ഗോപി നമ്പൂതിരി, പി.ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും.
ബലിതർപ്പണത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് ക്ഷേത്ര സംരക്ഷണ സമിതി സൗജന്യ പ്രഭാത ഭക്ഷണം നൽകും.
