കുരുന്നുകൾക്ക് യാത്രാമൊഴി; ഹൃദയം പിടഞ്ഞ് നാട്


താമരശ്ശേരി :  കോരങ്ങാട് വെള്ളക്കുഴിയിൽ മുങ്ങിമരിച്ച  കുരുന്നുകൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

അന്ത്യോപചാരമർപ്പിക്കാൻ മത, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും, സഹപാഠികളും, അധ്യാപകരും, ബന്ധുക്കളും, നാട്ടുകാരുമടക്കം ആയിരങ്ങൾ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച കോരങ്ങാട് എൽപി സ്കൂളിൽ എത്തിച്ചേർന്നു. 

ഇന്നലെ കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്തെ വെള്ളം കെട്ടി നിൽക്കുന്ന കുഴിയിലാണ് വീണത് .കുഴിയുടെ കരയിൽ ചെരിപ്പും, പുസ്തകവും കണ്ടതിനെ തുടർന്ന് കുഴിയിൽ തിരയുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍