സ്കൂൾ വിദ്യാർത്ഥിയുടെ കളഞ്ഞ് കിട്ടിയ തുക തിരിച്ചു നൽകി ഉബൈദ് തച്ചംപൊയിൽ
താമരശ്ശേരി: റോഡരികിൽ നിന്ന് കളഞ്ഞ് കിട്ടിയ തുക ആരുടെന്ന് കണ്ടെത്തി നൽകി മാതൃകയായി താമരശ്ശേരി പഞ്ചായത്തിലെ തച്ചംപൊയിൽ സ്വദേശി ഉബൈദ്. പള്ളിപ്പുറം ജി.എം.യു.പി സ്കൂൾ വിദ്യാർത്ഥിയുടെ കയ്യിൽ നിന്നാണ് സ്കൂൾ ഫീസടക്കേണ്ട തുക നഷ്ടപ്പെട്ടിരുന്നത്.
കിട്ടിയ തുകയുമായി അങ്ങാടിയിൽ എത്തുകയും അളുകളോടും വാട്സാപ്പ് ഗ്രൂപ്പിൽ വോയ്സ് ഷെയർ ചെയ്യുകയുകയും ചെയ്തു. സ്കൂളിൽ എത്തിയ ഉടനെ വിദ്യാർത്ഥി തുക നഷ്ടപ്പെട്ടത് ക്ലാസ് ടീച്ചറോട് പറഞ്ഞതിനാൽ ഉബൈദിന്റെ സന്മനസ്സ് കൊണ്ട് പെട്ടെന്ന് തിരികെ ലഭിച്ചു.
അഷ്റഫ് പി.പി, നസീർ ഹരിത,നദീറലി, ഷംസു ഒ.പി, അഷ്റഫ്, ചീരു ചാലക്കര തുടങ്ങിയവരുടെ സാനിദ്ധ്യത്തിൽ നേരിട്ടെത്തിയ ക്ലാസ്ടീച്ചർക്ക് ഉബൈദ് തുക നൽകി.അഭിനന്ദന പ്രവാഹമായി സാമൂഹ്യ മാധ്യമങ്ങളിൽ ഉബൈദ് തരംഗമായി മാറി കഴിഞ്ഞു.
