അപകട ഭീഷണി ഉയർത്തുന്ന മതിലും കിണറും പഞ്ചായത്ത് പ്രസിഡണ്ട് സന്ദർശിച്ചു
താമരശ്ശേരി :കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടഭീഷണിയായി നിൽക്കുന്ന മതിലും കിണറും താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ സന്ദർശിച്ചു.
രണ്ടാം വാർഡിൽ കോരങ്ങാട് മഖാം റോഡിൽ കെ കെ ശ്രീധരന്റെ വീടിനോട് ചേർന്നുള്ള ചുറ്റുമതിലും കിണറുമാണ് അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്.
റോഡിനായി മണ്ണ് നീക്കം ചെയ്തപ്പോഴാണ്
മതിലും കിണറും അപകട ഭീഷണിയിൽ ആയത്.രണ്ടാം വാർഡ് മെമ്പർ ആയിഷ മുഹമ്മദും പ്രസിഡണ്ടിനോടൊപ്പം സന്ദർശനത്തിൽ ഉണ്ടായിരുന്നു.മതിലും കിണറും അപകടത്തിൽ ആയ വാർത്ത
കോരങ്ങാട് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു തുടർന്നാണ് സന്ദർശനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍