സ്കൂൾ ബസിന്റെ ഡീസൽ മോഷണം പോയി.
കോടഞ്ചേരി : സെന്റ് ജോസഫ് എൽ. പി. സ്കൂളിന്റെ വട്ടച്ചുവട് അങ്ങാടിക്ക് അടുത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന്റെ ഡീസൽ മോഷണം പോയി.
വെള്ളിയാഴ്ച സ്കൂൾ അവധി ആയതിനാൽ ശനിയാഴ്ച രാവിലെ ബസ് എടുക്കാൻ ചെന്നപ്പോൾ ആണ് മോഷണം പോയത് അറിയുന്നത്. ഏകദേശം 90 ലിറ്ററോളം ഡീസൽ ആണ് നഷ്ടപ്പെട്ടത്. കോടഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍