സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗി പരിചരണ ശില്പശാല നടത്തി
താമരശ്ശേരി : സുരക്ഷാ സോണൽ കമ്മിറ്റിയുടെയും താമരശ്ശേരി നോർത്ത് മേഖല കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കിടപ്പുരോഗികൾക്കായുള്ള പരിചരണ ശില്പശാല നടത്തി.
ഹോം കെയറിന് വളണ്ടിയർമാരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ശിൽപ്പശാല സംഘടിപ്പിച്ചത് . കോരങ്ങാട് ഗവൺമെൻറ് എൽ പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ നൂറോളം വളണ്ടിയർമാർ പങ്കെടുത്തു ശില്പശാല സിപിഐഎം താമരശ്ശേരി ഏരിയ സെക്രട്ടറി കെ :ബാബു ഉദ്ഘാടനം ചെയ്തു സുരക്ഷാ ജില്ലാ സെക്രട്ടറി
പി അജയകുമാർ ജില്ലാ കമ്മിറ്റിയംഗം അജീഷ് എന്നിവർ ക്ലാസെടുത്തു സോണൽ കമ്മിറ്റി അംഗം അബ്ബാസ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ സോണൽ കമ്മിറ്റി ജനറൽ കൺവീനർ എം ഇ ജലീൽ
കമ്മിറ്റി അംഗങ്ങളായ എൻആർ റിനീഷ്
ടിടി മനോജ് തുടങ്ങിയവർ സംസാരിച്ചു നോർത്ത് മേഖല ജനറൽ കൺവീനർ പി എം അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ടി എം അബ്ദുൽ ഹക്കീം മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍