മുസ്ലിം യൂത്ത് ലീഗ് ദിനം; കാൽ ലക്ഷം രൂപയുടെ മെഡിക്കൽ കെയർ ഉപകരണങ്ങൾ കൈമാറി

താമരശ്ശേരി:മുസ്ലിം യൂത്ത് ലീഗ് ദിനത്തിൽ താമരശ്ശേരി പഞ്ചായത്തിലെ തച്ചംപൊയിൽ ടൗൺ യൂത്ത് ലീഗ്  കമ്മറ്റിയുടെ  കീഴിൽ നടന്നു വരുന്ന മെഡിക്കൽ ചാരിറ്റി വിംങ്ങിലേക്ക് ലഭിച്ച  മെഡിക്കൽ ഉപകരണങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഭാരവാഹികൾക്ക് കൈമാറി. 
മെഡിക്കൽ ചാരിറ്റി രംഗത്ത് തച്ചംപൊയിൽ പ്രദേശത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന യൂത്ത് ലീഗ് കമറ്റിക്ക് പ്രവാസിയായ ഒരു സഹോദരനാണ് കാൽ ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരങ്ങൾ നൽകിയത്. 
കമ്മിറ്റിക്ക് കീഴിൽ നടന്നു വരുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്നും തുടർന്നും ആതുര സേവന രംഗത്തു പരമാവധി സേവനങ്ങൾ ചെയ്യാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു . 
അലി തച്ചംപൊയിൽ,ഹബീബ് തമ്പി ,അൽത്താഫ് ടി പി, നദീറലി,ഷംസു എൻ.പി, ഷാജൽ സി.എച്ച്, ഷമീം വി.സി,ഹാരിസ് ഖത്തർ,മഹ്ഷൂക് എൻ.പി  ജംഷീർ മേത്തൽ,ജംഷിദ് കെ.കെ,ജാഫർ പി.സി , നസീം പി.സി,നിഹാസ്, ബാവൂട്ടി,സഹദ് , നബീൽ തുടങ്ങിയ ഭാരവാഹികളും മറ്റു പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. 

ജൂലൈ 30ന് മുസ്ലിം യൂത്ത് ലീഗ് ദിനത്തിൽ തച്ചംപൊയിൽ ടൗൺ യൂത്ത് ലീഗ് കമ്മറ്റി ഓഫീസ് പരിസരത്ത്  യൂത്ത് ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ പതാക ഉയർത്തുകയും മധുര വിതരണം നടത്തുകയും ചെയ്തു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍