മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു.


താമരശ്ശേരി :മലയോര മേഖലയിൽകനത്ത മഴ തുടരുന്നു.തുടർച്ചയായി മഴ പെയ്തതോടെ പൂനൂർ പുഴയിൽ ചിലയിടങ്ങളിൽ വെള്ളം ഉയർന്നു.

പൂനൂർ പുഴയുടെ തീരത്ത് താമസിക്കുന്നവർ
വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച പ്രവർത്തനം ആരംഭിച്ചു.അതാത് മേഖലയിൽ നിന്നുള്ള ആളുകൾ കൃത്യമായ വിവരങ്ങൾ കൈമാറുന്നുണ്ട്. മേഖലയിൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജില്ലയിൽ വിദ്യാലയങ്ങൾക്ക് ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്..അതേസമയം സംസ്ഥാനത്തു 3 ദിവസം കൂടി ശക്തമായ മഴ തുടരും.