ബഷീർ ദിന അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
താമരശ്ശേരി:കോരങ്ങാട് ഗവൺ മെന്റ് എൽ. പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്‌കളുടെയും
ഉത്ഘാടനം ഉജ്ജല ബാല്യം പുരസ്‌കാര ജേതാവും ദേശീയ ഇന്റർ സ്കൂൾ പെയിന്റിംഗ് മത്സരം ജേതാവുമായ തീർത്ഥ എസ്. നിർവഹിച്ചു.
ബഷീർ ദിന അനുസ്മരണത്തോടനുബന്ധിച്ച്കഥാപാത്ര ആവിഷ്കാരവും, വേഷപ്പകർച്ചയും,മറ്റു വിവിധ കലാ പരിപാടികളും നടത്തി.
സ്കൂൾ PTA ക്കു വേണ്ടി ഹെഡ്മാസ്റ്റർ ശ്രീ മനോജ് മാസ്റ്റർ മൊമെന്റോ നൽകി തീർഥയെ അനുമോദിച്ചു.
എസ്. എം. സി ചെയർമാൻ ശ്രീ.
ഹബീബുറഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപികമാരായ ശ്രീമതി ലൈല ടീച്ചർ ,രേഷ്മ ടീച്ചർ എന്നിവരും പി. ടി. എ ക്കു വേണ്ടി ശ്രീ. രാജെഷും ആശംസകൾ അർപ്പിക്കുകയും ഡോ: ഷമീർ സാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍