മോഷ്ടാവിനെ കയ്യോടെ പിടികൂടി ഗൂർഖ
നരിക്കുനി ജ്വല്ലറിയുടെ ചുമർ കുത്തി തുരക്കാൻ ശ്രമം, പടനിലം റോഡ് ജംഗ്ഷനിലെ എംസി ജ്വല്ലറിയാണ് പുലർച്ചെ മൂന്നുമണിയോടെ മോഷ്ടാവ് കുത്തി തുരക്കാൻ ശ്രമിച്ചത്, ജ്വല്ലറിയുടെ പിൻവശത്തെ ചുമർ കമ്പി പാര കൊണ്ട് കുത്തി തുരക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ടെത്തിയ രാജു എന്ന ഗൂർഖ അതിവിദഗ്ധമായി മോഷ്ടാവിനെ കീഴ്പെടുത്തുകയായിരുന്നു, തുടർന്ന് വ്യാപാരി വ്യവസായി ഭാരവാഹികളെ വിളിച്ച് വിവരം പറയുകയായിരുന്നു, ശേഷം കൊടുവള്ളി പോലീസ് എത്തി മലപ്പുറം സ്വദേശിയായ അമീർ(38) എന്ന മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍