രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതെന്ന് സംശയം; ഭാര്യയെ കസ്റ്റഡിയില്‍ എടുത്തു
പത്തനംതിട്ട: രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയതെന്ന് സംശയം. പത്തനംതിട്ട അടൂര്‍ വടക്കേടത്ത് കാവില്‍ നൗഷാദിനെ രണ്ട് വര്‍ഷം മുമ്പാണ് കാണാതായത്. യുവാവിന്റെ മൃതദേഹം, താമസിച്ചിരുന്ന വീട്ടിലെ പുരയിടത്തില്‍ കുഴിച്ചിട്ടതായാണ് സംശയം. യുവാവിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വടക്കേടത്ത് കാവിലെ വാടക വീട്ടിലും പുരയിടത്തിലും പൊലീസ് എത്തി പരിശോധന തുടരുകയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിട്ടുണ്ട്. യുവാവിനെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍