സ്വന്തമായി വാഹനമില്ലാത്തയാള്‍ക്കു ഹെൽമറ്റില്ലാത്തതിന് മോട്ടോർ വാഹന വകുപ്പ് വക പിഴ .
കാളികാവ്:ഇരു ചക്ര വാഹനം ഓടിക്കാത്ത കറുത്തേനിയിലെ യുവാവിന് ഹെല്‍മറ്റില്ലാതെ കൊച്ചി കാക്കനാട് ഹൈവേയിലൂടെ വണ്ടി ഓടിച്ച് യാത്ര ചെയ്തതിന് നോട്ടീസ് .
കാളികാവ് കറുത്തേനിയിലെ പുള്ളിച്ചോല ഷാജിമോൻ എന്നയാള്‍ക്കാണ് പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്. 2023 ജൂണ്‍ 17ന് രാത്രിയാണ് ഇതുവഴി മറ്റൊരാളെ ബാക്കിലിരുത്തി യാത്ര ചെയ്തതായി കാണിച്ചത്. ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം ജീവിതത്തില്‍ ഒരിക്കല്‍പോലും സ്കൂട്ടർ ഓടിച്ചിട്ടില്ല. KL 10 E 5183 എന്ന നമ്പറിലുളള സ്കൂട്ടിയാണ് ഓടിച്ചതായി പറയുന്നത്. കേരളത്തില്‍ പലയിടത്തായി എ.ഐ കാമറകളുടെ ഫോട്ടോകള്‍ക്കെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു.
ഒരുമാസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ ലൈസൻസ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കാക്കനാട് എം.വി.ഡി ഓഫിസിലേക്ക് പരാതി മെയില്‍ ചെയ്തിരിക്കുകയാണ് ഷാജിമോൻ.
*വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക*👇
*https://chat.whatsapp.com/FinOj88N8fuKeQ0xnRfLKm*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍