പാലിയേറ്റീവ് കുടുംബ സംഗമം ശ്രദ്ധേയമായി
പൂനൂർ:പൂനൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സെന്ററിൽ രജിസ്റ്റർ ചെയ്ത രോഗികകളുടെയും പാലിയേറ്റീവ് പ്രവർത്തകരുടെയും കുടുംബ സംഗമം പൂനൂർ ജി എം യു പി സ്‌കൂളിൽ നടന്നു.സംഗമത്തിന്റെ ഉൽഘാടനം ബാലുശ്ശേരി നിയോജക മണ്ഡലം എം എൽ എ സച്ചിൻ ദേവ് നിർവ്വഹിച്ചു.പ്രസിഡണ്ട് അഡ്വ എൻ എ അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു.ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ,വാർഡ് മെമ്പർ സി പി കരീം മാസ്റ്റർ,എ കെ ഗോപാലൻ,താര അബ്ദുറഹിമാൻ ഹാജി,കെ അബൂബക്കർ മാസ്റ്റർ,എൻ പി റഷീദ് എന്നിവർ സംസാരിച്ചു.വി കെ ആലി മാസ്റ്റർ സ്വാഗതവും കെ കെ മുനീർ നന്ദിയും പറഞ്ഞു .കലാപരിപാടികൾക്ക് ഗായകരായ അബുക്ക കാന്തപുരം,മുനീർ കാരകുന്ന്,മുരളി താമരശ്ശേരി എന്നിവർ നേതൃത്വം നൽകി.
