ചാത്തൻ കൊറ്റിക്ക് ഇനി അടച്ചുറപ്പുള്ള വീട് സ്വന്തം


താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ എൻ.എസ്.എസ് യൂനിറ്റിന്റെ തണലൊരുക്കാം’ പദ്ധതിയിലാണ്  കോരങ്ങാട് വാപ്പനാംപൊയിൽ സ്വദേശി ചാത്തൻ കൊറ്റിക്ക് വീട് ഒരുക്കിയത്. കോളജിലെ വിദ്യാർഥികളുടെ യും അധ്യാപകരുടെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ അഞ്ചര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. താക്കോൽ ദാനം ഇന്ന് രാവിലെ മന്ത്രി ഡോ.  ആർ. ബിന്ദു നിർവഹിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷനായിരുന്നു. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വിഎസ് അരുൺകുമാർ,നാഷണൽ സർവിസ് സ്കീം എസ്.എൻ.ഒ ഡോ. ആർ.എൻ. അൻസാർ, പ്രിൻസിപ്പൾ രാധാക,

പഞ്ചായത്ത് പ്രസിഡൻറ് ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ അരവിന്ദൻ, വാർഡ് മെമ്പർ ഫസീല ഹബീബ്, എൻ എസ് എസ് കോഡിനേറ്റർ സി ആർ അജിത് സെൻ, പി ടി എ വൈ. പ്രസിഡന്റ് മദാരി ജുബൈരിയ,

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലക്ഷ്മി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു