ആൾമറയില്ല :വെള്ളം നിറഞ്ഞ കുഴി അപകട ഭീഷണിയാകുന്നു.


താമരശ്ശേരി : കോരങ്ങാട് ആനപ്പാറപൊയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആൾമാറിയില്ലാത്ത വെള്ളം നിറഞ്ഞ കുഴി കുട്ടികൾക്കു ഉൾപ്പെടെ  ജീവന് ഭീഷണിയാകുന്നു.ഏകദേശം 8 അടിയോളം താഴ്ചയുള്ള കുഴിയാണ് അപകട ഭീഷണി ഉയർത്തുന്നത്.

സ്കൂൾ വിദ്യാർഥികളും സമീപപ്രദേശത്തുള്ള കൊച്ചുകുട്ടികളും ഈ കുഴിയുടെ സമീപത്ത് എത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു.കുഴിയിൽ മീൻ ഉള്ളതുകൊണ്ടാണ്
കുട്ടികൾ  സമീപത്ത് എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.പ്രദേശത്ത് രണ്ടു കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ കുഴി മണ്ണിട്ട് മൂടുകയോ ആൾമറ നിർമ്മിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍