19 കാരിയായ ഭാര്യയെ ക്രൂരമായ മർദ്ദിച്ചു പരുക്കേൽപിച്ച ഭർത്താവ് അറസ്റ്റിൽ

താമരശ്ശേരി:19 കാരിയായ ഭാര്യയെ ക്രൂരമായ മർദ്ദിച്ചു  പരുക്കേൽപിച്ച ഭർത്താവ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.പൂനൂർ കോളിക്കൽ വാടകക്ക് താമസിക്കുന്ന തൃശൂർ കണിമംഗലം ബഹാവുദ്ദീൻ അൽത്താഫ് (30) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്.നിരവധി ക്രിമിനൽകേസിൽ പ്രതിയായ ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അതിക്രൂരമായി മർദ്ദനമേറ്റ ഇയാളുടെ  ഭാര്യയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍