കരിയർ ദിനം ആചരിച്ചു
താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആഗസ്റ്റ് ഒന്ന് കരിയർ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾസംഘടിപ്പിച്ചു.എല്ലാ അധ്യാപകരും ഉന്നത പഠന മേഖലകൾ, ഇന്ത്യയിലെ ദേശീയ നിലവാരമുള്ള സ്ഥാപനങ്ങൾ എന്നിവയെ കുറിച്ചും ഉന്നത പഠനത്തിനുള്ള വിവിധ സ്കോളർഷിപ്പുകളെ പറ്റിയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. കരിയർ ദിനത്തോടനുബന്ധിച്ച് ആഴ്ചയിൽ ഒരു ദിവസം തുടർ പഠനമേഖലകളെ സംബന്ധിച്ച് പ്രക്ഷേപണം ചെയ്യുന്ന കരിയർ എഫ് എം ന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ജോസ് കുട്ടി നിർവഹിച്ചു. കരിയർ ഗൈഡ് എ കെ അബ്ദുൽ അസീസ്, ഷീന , ബിന്ദു വി ജോർജ് എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍