സ്കൂൾ കോമ്പൗണ്ടിലെ മരം ജനങ്ങൾക്ക് ഭീഷണിയാകുന്നു.വീണ്ടും വീണ്ടും പരാതി നൽകുമ്പോൾ കണ്ണിൽ പൊടിയിടാൻ മരം മുറി വാഗ്ദാനം.
താമരശ്ശേരി :താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിന്റെ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന മരങ്ങൾ വാഹന യാത്രക്കാർക്ക് ഉൾപ്പെടെ ഭീഷണിയാകുന്നു.
നാട്ടുകാർ നിരന്തരം പരാതി നൽകുമ്പോഴും
അപകടാവസ്ഥയിൽ കിടക്കുന്ന മരം മുറിച്ചുമാറ്റാൻ അധികൃതർ മൗനമാണ്.
ഈ അടുത്തിടെയാണ് സ്കൂളിൻറെ പാചകപ്പുരയോട് ചേർന്നുള്ള മരം ഒടിഞ്ഞുവീണ് സമീപത്തെ ഫ്ലാറ്റിനും കിണറിനും കേടുപാടുകൾ സംഭവിച്ചത്.
ഇടയ്ക്ക് നാട്ടുകാരുടെ പരാതിക്ക്
പുതുജീവൻ ലഭിക്കുമ്പോഴും പിന്നീട് യാതൊരു പ്രതികരണവും കാണാറില്ല.
ജനങ്ങൾക്ക് ഭീഷണിയാകുന്ന മരം മുറിച്ചുമാറ്റാൻ ഇനിയെങ്കിലും താമസം പാടില്ലെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍