കോളിക്കലിൽ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ച സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു. പീഡനത്തിനു പുറമെ മുടിയും മുറിച്ചുമാറ്റി
താമരശ്ശേരി: കോളിക്കലിൽ ക്രുരമായ മർദ്ദനത്തിന് ഇരയായ 19കാരിയുടെ മുടിയും ഭർത്താവ് മുറിച്ചുമാറ്റി. കഴിഞ്ഞ വ്യാഴാഴ്ചയും, വെള്ളിയാഴ്ചയുമായിട്ടാണ് യുവതിയെ മർദ്ദിച്ചത്.വ്യാഴാഴ്ച വെകിട്ട് കുളിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് നഗ്നയാക്കി പുറത്തേക്ക് വലിച്ചിട്ട് കൊടിയ പീഡനത്തിനും, ലൈഗിംക വൈകൃത തങ്ങൾക്കും ഇടയാക്കി, വെള്ളിയാഴ്ചയാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്.
കാലും ഒടിയുകയും, വയറിനും, തലക്കും മാരകമായ പരുക്കേൽക്കുകയും, ശരീരമാസകലം മുറിവേൽക്കുകയും ചെയ്തു. താമരശ്ശേരി പോലീസ് എത്തിയാണ് യുവതിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യുവതി അപകടനില തരണം ചെയ്തു വരികയാണ്. ഭർത്താവ് ബഹാബുദ്ദീൻ അൽത്താഫിനെ പോലീസ് അറസ്റ്റു ചെയ്ത് റിമാൻറിലാണ്, ഇയാൾ ലഹരിക്ക് അടിമയാണെന്ന് ബന്ധുക്കൾ പറഞ്ഞു.
അതേസമയം സംഭത്തിൽ വനിതാ ശിശുക്ഷേമ സമിതി യുവതിയുടെ മൊഴി ഇന്നലെ മെഡിക്കൽ കോളേജിൽ എത്തി രേഖപ്പെടുത്തി. മർദനമേറ്റ യുവതിക്ക് ആവശ്യമായ സഹായം നൽകുമെന്ന് വനിതാ-ശിശു വികസന വകുപ്പ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.
