കുടുംബ തർക്കം പരിഹരിക്കാനായി ഇടപെട്ടു; ബാലുശ്ശേരിയിൽ അയൽവാസിയെ കുത്തിപ്പരുക്കേൽപ്പിച്ചു.


ബാലുശ്ശേരി: ബാലുശ്ശേരിയിൽ കുടുംബതർക്കം പരിഹരിക്കാനെത്തിയ അയൽവാസിയെ കുത്തിപരിക്കേൽപ്പിച്ചു. ബാലുശ്ശേരി തഞ്ചാലക്കുന്നിൽ സുനിൽ കുമാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സുനിൽ കുമാറിനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ ജയേഷാണ് ആക്രമണത്തിന് പിന്നിൽ. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം നടന്നത്.

ജയേഷിന്റെ വീട്ടിലെ ബഹളം കേട്ട് അയൽവാസിയായ സുനിൽ കുമാർ അങ്ങോട്ടെത്തുകയും പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്തു. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുനിൽകുമാർ ഇടപെട്ടുസംസാരിക്കുന്നതിനിടെ കൈയിൽസൂക്ഷിച്ച കത്തികൊണ്ട് ജയേഷ് വയറ്റിൽ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമികവിവരം. കുത്തേറ്റ് സുനിൽ കുമാർ വീണുകിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സുനിൽ കുമാർ ഇപ്പോൾ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍