തൃശൂരിൽ ഇരട്ടക്കൊലപാതകം: കാപ്പ കേസ് പ്രതിയെ കുത്തിക്കൊന്നു; കുമ്മാട്ടിക്കിടെ കുത്തേറ്റ് യുവാവ് മരിച്ചു

ഓണാഘോഷത്തിനിടെ ജില്ലയെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകം. രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്. ചിയ്യാരത്ത് റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പൂത്തോൾ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രിബുവിന്‍റെ മകൻ കരുണാമയൻ എന്ന വിഷ്ണു(25) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. രക്തം വാർന്ന നിലയിൽ പരിസരവാസികളാണ് വിഷ്ണുവിനെ റെയിൽവേ ട്രാക്കിനോട് ചേർന്ന ഇടവഴിയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ഇയാളെന്നും കാപ്പ ചുമത്തി നാടുകടത്തിയ ഇയാൾ ശിക്ഷാ കാലാവധി കഴിഞ്ഞു തിരിച്ചെത്തിയതാണെന്നും പൊലീസ് പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് കുമ്മാട്ടി മഹോത്സവത്തിനിടെയാണ് മറ്റൊരു കൊലപാതകം നടന്നത്. മൂർക്കനിക്കരയിൽ കുമ്മാട്ടി മഹോത്സവത്തിനിടെ കുത്തേറ്റ മുളയം സ്വദേശി അഖിൽ(28) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ അഖിലിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍