താമരശ്ശേരി ചുരത്തിലെ അറുപതോളം ബോർഡുകൾ മോഷണംപോയി..
താമരശ്ശേരി : താമരശ്ശേരി ചുരംപാതയിൽ പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് സ്ഥാപിച്ച അറുപതോളം മുന്നറിയിപ്പ്, നിയന്ത്രണ ബോർഡുകൾ മോഷണംപോയി. താമരശ്ശേരി ചുരത്തിൽ മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ‘അഴകോടെ ചുരം’ പദ്ധതിയുടെ നിർദേശബോർഡുകളാണ് ഒറ്റയടിക്ക് കാണാതായത്.
ചുരത്തിൽ മാലിന്യം തള്ളരുതെന്ന് ആവശ്യപ്പെടുകയും വേഗനിയന്ത്രണത്തിന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ബോർഡുകളാണ് ദിവസങ്ങൾക്കുമുമ്പ് കാണാതായത്. വ്യൂപോയന്റിൽ റോഡരികിലെ കൈവേലിയിൽ സ്‌ക്രൂചെയ്ത് സ്ഥാപിച്ച ബോർഡുകളായിരുന്നു ഇവ.
സംഭവത്തിൽ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ആയിഷ ബീവി ജില്ലാകളക്ടർക്കും പഞ്ചായത്ത് സെക്രട്ടറി താമരശ്ശേരി പോലീസിനും പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍