കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ ഓണാഘോഷ സംഘടിപ്പിച്ചു. ഓണപ്പാട്ടുകളും ഓണക്കളികളും മാവേലിത്തമ്പുരാനും നിറഞ്ഞു നിൽക്കുന്ന ശുഭ മുഹൂർത്തത്തിൽ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും താമരശേരി സിറ്റി മാൾ ഉൾപ്പെടെ സ്വദേശത്തും വിദേശത്തുമായി നിരവധി ബിസിനസ് സംരംഭങ്ങളുടെ ഉടമയുമായ ഡോ.കെ.ടി അബ്ദുറഹ്മാൻ വിഒടി ഓണാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓണപ്പാട്ടുകളും ഓണവില്ലും മനസ്സിലാവാഹിച്ച് നന്മ മരങ്ങളായി വളരണമെന്ന് അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.
   പിടിഎ പ്രസിഡണ്ട് നൗഷാദ് ആറ്റു സ്ഥലം അധ്യക്ഷം വഹിച്ചു. പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം ഓണ സന്ദേശം നൽകി. കള്ളവും ചതിയുമില്ലാതെ മനുഷ്യരെല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്ന ലോകം സ്വപ്നം കണ്ട് മുന്നേറാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി മുഖ്യപ്രഭാഷണം നടത്തി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ജീവിത പാഠങ്ങളാണ് ഓണം നമുക്ക് പകർന്നു തരുന്നതെന്ന് അദ്ദേഹം സമർത്ഥിച്ചു.
   എൽ എസ് എസ് പരീക്ഷയിൽ ജേതാക്കളായ ഫാത്തിമ ഹന,ഫാത്തിമ ഹംന, നിയ ശശി, കട്ടിപ്പാറ പഞ്ചായത്ത് ക്വിസ് മത്സര ജേതാക്കളായ മുഹമ്മദ് ഫൈസ് , നദ ഫാത്തിമ എന്നിവർക്ക് ഡോ.കെ.ടി അബ്ദുറഹിമാൻ മെമന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. പിടിഎ , എംപി ടി എ യുടെ വകയായി പിടിഎ പ്രസിഡണ്ട് നൗഷാദ് ഉപഹാരം നൽകി.
  AZTECA 2.0 സ്കൂൾ സ്പാർട്സ് മീറ്റിൽ ജേതാക്കളായ ഗ്രീൻ ഹൗസിനും റണ്ണേഴ്സപ്പായ റെഡ് ഹൗസിനുമുള്ള ട്രോഫികൾ എ കെ അബൂബക്കർ കുട്ടി സമ്മാനിച്ചു.
 സ്പോർട്സ് വ്യക്തിഗത ചാമ്പ്യൻമാരായ മരിയ ജോജി, മുഹമ്മദ് ഫൈസാൻ, ഫസാൻ സലിം, ഫാത്തിമ ബത്തൂൽ എന്നിവർക്കും അറബിക് ടാലന്റ് ഫെസ്റ്റ് ജേതാക്കളായ മുഹമ്മദ് അയാൻ, അമാൻമുഹമ്മദ് സയാൻ , ഫിസ ഫാത്തിമ എന്നിവർക്കും ചടങ്ങിൽ വെച്ച് ട്രോഫികൾ സമ്മാനിച്ചു. SSG ചെയർമാൻ അലക്സ് മാത്യു, MPTA പ്രസിഡണ്ട് ഷഹനാ റൂബി, മാനജ്മെന്റ് പ്രതിനിധികളായ അബ്ദുള്ള മലയിൽ, ഇ.കെ മുഹമ്മദ്, കെ.ടി ആരിഫ് എന്നിവർ ആശംസകളർപ്പിച്ചു.
  മലയോര ഗ്രാമം മുഴുവൻ പങ്കെടുത്ത വിഭവ സമൃദ്ധമായ ഓണസദ്യക്കു ശേഷം കുട്ടികളുടെ കലാപരിപാടികളും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കായിക പ്രകടനങ്ങളും നാടിനെ ഇളക്കിമറിച്ചു.