വെട്ടിഒഴിഞ്ഞ തോട്ടം എസ്എസ്എംയുപി സ്കൂൾ ഓണാഘോഷം
കട്ടിപ്പാറ: വെട്ടിഒഴിഞ്ഞ തോട്ടം എസ്എസ്എംയുപി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു . സാംസ്കാരിക പ്രവർത്തകരും പ്രമുഖ വ്യക്തിത്വങ്ങളും ആഘോഷത്തിൽ പങ്കെടുത്തു. മ്യൂസിക്ക് ചെയർ, കമ്പവലി തുടങ്ങിയ മൽസരങ്ങളും കരോക്കെ ഗാനമേളയും ഡാൻസും പരിപാടികൾക്ക് മാറ്റുകൂട്ടി.
വിദ്യാലയത്തിൽ ഒരുക്കിയ വലിയ പൂക്കളം സർവ്വരേയും ആകർഷിച്ചു. ഓരോ മണിക്കൂർ കൂടുമ്പോഴും നറുക്കെടുപ്പിലൂടെ ഹെഡ് മാസ്റ്റർ പൊറേരി വിജയൻ കാണികൾക്ക് നൽകിയ സമ്മാനം ഏറെ കൗതുകകരമായിരുന്നു. വിഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്ന സ്വാദിഷ്ടമായ ഓണസദ്യയു മുണ്ടായിരുന്നു. വാർഡ് മെമ്പർ സാജിദ ഇസ്മായിൽ, ഡോ. അബ്ദുറഹിമാൻ, അഷ്റഫ് പൂലോട്, ഷാഹിൻ ഹാജി, രാലിസ രാജു, അസീസ് മാസ്റ്റർ, സെയ്തൂട്ടി ഹാജി തുടങ്ങി നിരവധി പേരുടെ സാന്നിധ്യം പ്രോഗ്രാമിന് നിറപ്പകിട്ടേകി. റഹീന, വിസിത, സുബൈർ, സബിത, രജില, സുനീറ, നസീഫ്, അഫ്താശ്, ഖലീലു റഹ്മാൻ, സൽസ, നിസാർ, അഭിലാഷ്, വിവേക്, തുടങ്ങിയ ജീവനക്കാർ വേണ്ട ഒരുക്കങ്ങൾ ചെയ്തു. ജനമനസ്സുകളിലെ ഭിന്നതയകറ്റാനും ഐക്യം ഊട്ടി ഉറപ്പിക്കാനും ഇത്തരം പ്രോഗ്രാമുകൾ വിദ്യാലയം മുൻകൈയെടുത്ത് നടത്തേണ്ടതുണ്ടെന്ന് പ്രധാനാദ്ധ്യാപകൻ വിജയൻ മാസ്റ്റർ, പിടിഎ പ്രസിഡന്റ് കെ പി നാസർ, എംപിടിഎ ചെയർ പേഴ്സൺ ഷഫീറ എൻകെ, പി പി സലീം എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍