സുരക്ഷ & പാലിയേറ്റീവ് പൂക്കള മത്സരം
താമരശ്ശേരി:സുരക്ഷ & പാലിയേറ്റീവ് കിടപ്പ് രോഗികളുടെ കുടുംബങ്ങളെയും പൊതു ഗ്രൂപ്പുകളേയും സന്നദ്ധ സംഘടനകളെയും കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഉത്രാട നാളിൽ 28 / 8 ന് തിങ്കളാഴ്ചകോരങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് വച്ച് മേഖലാതല പൂക്കള മത്സരം സംഘടിപ്പിക്കുന്നു.
സമ്മാനാർഹമായ പൂക്കളത്തിന് പ്രൈസ് മണിയും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നു.മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ അന്നേ ദിവസത്തിന് മുമ്പായി പേര് വിവരം നൽകണം.തിങ്കളാഴ്ച രാവിലെ 7 മണിക്ക് മുമ്പായി
പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിൽ ടോക്കൺ പ്രകാരം പൂക്കളം തീർക്കാൻ തയ്യാറായി ടീമുകൾ എത്തേണ്ടതാണ്.സമ്മാനങ്ങളും അനുമോദനങ്ങളും വൈകുന്നേരം നാലുമണിക്ക് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ പ്രസ്തുത സ്ഥലത്ത് നിന്ന് നൽകുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍