പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തല്‍; സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍
കോട്ടയം: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി ചെത്തിപ്പുഴ തെങ്ങുംപറമ്പില്‍ വീട്ടില്‍ റ്റി.എസ്.സാലിഹിനെ (46) യാണ് അറസ്റ്റ് ചെയ്തത്.
കോട്ടയം ചെങ്ങളത്തുള്ള സ്‌കൂളിലെ അറബി അധ്യാപകനാണ് ഇയാള്‍. കൗണ്‍സിലിങ്ങിനിടെയാണ് കുട്ടികള്‍ വിവരം അധ്യാപകരോട് പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുമരകം പോലീസ് കേസെടുക്കുകയായിരുന്നു. മറ്റൊരു പെണ്‍കുട്ടിയും തന്നെ പീഡിപ്പിച്ചെന്ന്കാട്ടി അധ്യാപകനെതിരേ പരാതി നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍