ഉന്നതി ടാലന്റ് ഹണ്ട് ക്വിസ് മത്സരം : കന്നൂട്ടിപ്പാറ സ്കൂൾ ജേതാക്കൾ

കട്ടിപ്പാറ: കൊടുവള്ളി എംഎൽഎ ഡോ.എം.കെ മുനീറിന്റെ സ്വപ്ന പദ്ധതിയായ ഉന്നതി എജ്യുകെയർ പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ടാലന്റ് ഹണ്ട് ക്വിസ് മത്സരത്തിന്റെ മൂന്നാം റൗണ്ടായ പഞ്ചായത്ത് തല മത്സരത്തിൽ കട്ടിപ്പാറ പഞ്ചായത്തിലെ ജേതാക്കളായി കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിലെ മുഹമ്മദ് ഫൈസ് , നദ ഫാത്തിമ ടീം ജൈത്ര യാത്ര തുടരുന്നു.
   മഹാത്മജിയുടെ ജീവിതവുമായി ബന്ധപ്പെട്ട് നടത്തിയ പ്രശ്നോത്തരി കുട്ടികളിൽ ദേശീയ ബോധവും രാജ്യ സ്നേഹവും വളർത്തിയെടുക്കുവാൻ ഏറെ പര്യാപ്തമാണെന്നും എം എൽ എ യുടെ പരിശ്രമങ്ങൾ മാതൃകാപരമാണെന്നും സ്കൂൾ പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു .
 നാലാം റൗണ്ടിൽ മണ്ഡലം തല പോരാട്ടത്തിന് അർഹത നേടിയ കുട്ടികളെ ചീഫ് പ്രമോട്ടറും വാർഡ് മെമ്പറുമായ എ കെ അബൂബക്കർ കുട്ടി, PTA പ്രസിഡണ്ട് നൗഷാദ് ആറ്റുസ്ഥലം, മദർ PTA പ്രസിഡണ്ട് ഷഹനാ റൂബി, SSG ചെയർമാൻ അലക്സ് മാത്യു, ഉന്നതി കോർഡിനേറ്റർ ഫൈസ് ഹംദാനി, കെ.സി. ശിഹാബ് ,അബ്ദുള്ള മലയിൽ, ഇ കെ മുഹമ്മദ് മുതലായവർ അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍