ഗാന്ധി പഥം തേടി : യാത്രയയപ്പ് നടത്തി


താമരശ്ശേരി : ജില്ലാ പഞ്ചായത്ത് പഠന പോഷണ പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താമരശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഷിബിന് യാത്രയപ്പ് നൽകി. റസാഖ് മലോറം സ്വാഗതം ആശംസിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ  റംസീന നരിക്കുനി  ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡൻറ് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൗസർ മാസ്റ്റർ, പ്രിൻസിപ്പൽമാരായ ജോസുകുട്ടി, ഉമ്മുക്കുൽ സുസീനിയർ അസിസ്റ്റൻറ് മുഹമ്മദ് ബഷീർ പി ടി, പി എം അബ്ദുൽ മജീദ്, ബിന്ദു ജോർജ്, അബ്ദുൽ കരീം എന്നിവർ ആശംസകൾ അറിയിച്ചു . മുഹമ്മദ് ഷിബിൻ മറുപടി പ്രസംഗം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍