റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം
താമരശ്ശേരി പഞ്ചായത്തിൽ രണ്ടാം വാർഡിൽ ഉൾപ്പെട്ട മദ്രസ - പിസി മുക്ക് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ.
വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകൾ കാൽനടയായി യാത്ര ചെയ്യുന്ന റോഡിൽ ചളിയും മണ്ണും നിറഞ്ഞ നിലയിലാണ്.സ്വകാര്യ വ്യക്തിയുടെ മതിലും റോഡിലേക്ക് ഇടിഞ്ഞു കിടക്കുകയാണ്.
ഏതാനും മാസങ്ങൾക്കു മുമ്പ് മദ്രസയിലേക്ക് കുട്ടിയെ കൊണ്ടുവിടാൻ പോയ വീട്ടമ്മ ചളിയിൽ തെന്നി കാലൊടിഞ്ഞ് മാസങ്ങളോളം കിടപ്പിലായിരുന്നു. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
