ഉന്നതി എജ്യുകെയർ ടാലന്റ് ഹണ്ട് ക്വിസ്: നദ ഫാത്തിമയും മുഹമ്മദ് ഫായിസും വിജയികൾ
കട്ടിപ്പാറ : ബഹു. കൊടുവള്ളി എം എൽ എ ഡോ.എം.കെ മുനീറിന്റെ സ്വപ്ന പദ്ധതിയായ എജ്യൂകെയർ - എജ്യുക്കേഷണൽ ഡവലപ്പ്മെന്റ് പ്രോഗ്രാമായ ഉന്നതിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ടാലന്റ് ഹണ്ട് പ്രശ്നോത്തരി മത്സരത്തിൽ കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ നിന്നും 4B യിലെ നദ ഫാത്തിമ ഒന്നാം സ്ഥാനവും മുഹമ്മദ് ഫൈസ് രണ്ടാം സ്ഥാനവും നേടി മണ്ഡലം തല മത്സരത്തിന് അർഹത നേടി.
വിജയികളെ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം, പിടിഎ പ്രസിഡണ്ട് നൗഷാദ് ആറ്റു സ്ഥലം, SSG ചെയർമാൻ അലക്സ് മാത്യു, അബ്ദുള്ള മലയിൽ മുതലായവർ അഭിനന്ദിച്ചു.
ഉന്നതി കോർഡിനേറ്റർ ഫൈസ് ഹംദാനി, SRG കൺവീനർ ആരിഫ് കെ.ടി, കെ.സി ശിഹാബ്, കെ.പി. ജസീന, ദിൻഷ ദിനേശ്, ടി. ഷബീജ് മുതലായവർ പരിപാടിക്കു നേതൃത്വം നൽകി.
