ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് ബിഹാവുദ്ധീൻ അൽത്താവിനെതിരെ കാപ്പ ചുമത്തും
താമരശ്ശേരി :കോളിക്കലിൽ ഗർഭിണിയായ ഭാര്യയെ ക്രൂരമായി മർദ്ധിച്ച ഭർത്താവ് ബഹാഉദ്ധീൻ അൽത്താവിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ പോലീസ്.
തൃശൂർ മെഡിക്കൽ കോളേജ് , ചെറുതുരുത്തി ,കൊടുവള്ളി പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ലഹരിക്ക് അടിമയാണ്.
ബഹാവുദ്ധീൻ അൽത്താഫ് പ്രതിയായ മറ്റു കേസുകളുടെ വിവരങ്ങൾ പൊലിസ് ശേഖരിച്ചു വരികയാണ്. ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികളും ആരംഭിച്ചു.
ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് താമരശ്ശേരി ഇൻസ്പെക്ടർ സത്യനാഥിന്റെ നേതൃത്വത്തിൽ വനിതാ പോലിസ് യുവതിയുടെ മൊഴി വീണ്ടുംരേഖപ്പെടുത്തി.ഇതുപ്രകാരം റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ കുറ്റ പത്രത്തിൽ കൂട്ടിചേർക്കും.
കഴിഞ്ഞ വെള്ളിയാഴ്ച യാണ് രണ്ടു മാസം ഗർഭിണിയായ ഭാര്യയെ ആയുധങ്ങളും, മേശയുടെ കാലും ഉപയോഗി ക്രൂരമായി മർദ്ധിച്ച് എല്ലുകൾ ഒടിച്ചത്.
താമരശേരി പോലിസ് സ്ഥലത്തെത്തിയായിരുന്നു ഗുരുതര പരുക്കറ്റ യുവതിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ യുവതി അപകടനില തരണം ചെയ്തു വരുന്നു.കഴിഞ്ഞ ദിവസം വനിതാ ശിശുക്ഷേമ വകുപ്പ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു
