ഉന്നതി : ടാലന്റ് ഹണ്ട് സംഘടിപ്പിച്ചു.
കൊടുവള്ളി എംഎൽഎ ഡോ. എം കെ മുനീറിന്റെ ജനകീയ വിജ്ഞാന മുന്നറ്റ പദ്ധതിയായ ഉന്നതിയുടെ ഭാഗമായി വിദ്യാലയത്തിൽ ടാലന്റ് ഹണ്ട് എന്ന പേരിൽ ക്വിസ് മൽസരം നടത്തി. സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായാണ് മൽസരം നടത്തിയത്.എസ് എസ് എം യു പി സ്കൂൾ , വെട്ടി ഒഴിഞ്ഞ തോട്ടം സ്കൂളിൽ നടത്തിയ മൽസരത്തിൽ ഫാത്തിമ പികെ, ഹാദിയ സിപി, അസിം അമാൻ എംടി എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. വിദ്യാലയങ്ങൾ തമ്മിലുള്ള മണ്ഡലം തല മൽസരം പിന്നീട് നടക്കും. വിജയികൾക്ക് ക്യാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങൾ എംഎൽഎ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എസ്എം യു പി സ്കൂളിൽ നടന്ന മൽസരത്തിൽ ജയിച്ച വിദ്യാർത്ഥികളെ പ്രധാനാദ്ധ്യാപകൻ വിജയൻ മാസ്റ്റർ, സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരായ സൽസ ടീച്ചർ, അഫ്താശ് മാസ്റ്റർ എന്നിവർ അഭിനന്ദിച്ചു.
