കോഴിക്കോട് ഇന്ന് രാവിലെ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതിയും മരണപ്പെട്ടു.


കോഴിക്കോട് : ക്രിസ്റ്റ്യൻ കോളേജിന് സമീപം ഗാന്ധി റോഡിൽ ഇന്ന് രാവിലെ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതിയും മരണപ്പെട്ടു. നടുവട്ടം ബേപ്പൂർ സ്വദേശിനി നൂറുൽഹാദി (18 ) യാണ് മരിച്ചത്. വെള്ളിമാടുകുന്ന് ജെ ഡി ടി കോളേജ് വിദ്യാർത്ഥിനിയാണ്.

യുവതിക്കൊപ്പം ഉണ്ടായിരുന്ന കുണ്ടുങ്ങൽ പാലക്കണ്ടി വട്ടക്കുണ്ട് സ്വദേശി മെഹബൂദ് സുൽത്താൻ നേരത്തെ മരണപ്പെട്ടിരുന്നു.