പുതുപ്പാടി യിൽ പ്രകൃതി വിരുദ്ധ പീഡനം; മധ്യവയസ്കൻ പിടിയിൽ
താമരശേരി :പേരക്ക പറിച്ചുനൽകാമെന്ന് പറഞ്ഞു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മധ്യവയസ്കൻ പിടിയിൽ.വയനാട് സ്വദേശിയും പുതുപ്പാടി എലോക്കര കുന്നുമ്മൽ താമസക്കാരനുമായ വയനാടൻ മുസ്തഫ (50) യെയാണ് താമരശേരി പൊലിസ് പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തത്.ഇയാൾ നിരവധി കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പൊലിസ് പറഞ്ഞു.
10 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാളുടെ പീഡനത്തിന് ഇരയായത്.
ഇയാൾക്കെതിരെ നിരവധി പരാതികളാണ് പോലീസിനു ലഭിച്ചത്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന ആദ്യ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കെട്ടിട നിർമ്മാണ കരാറുകാരനും വയനാട് സ്വദേശിയുമായ ഇയാൾ 15 വർഷത്തോളമായി എലോക്കരയിൽ കുടുംബസമേതമാണ് താമസിക്കുന്നത്.
ഇയാളെ കൂടാതെ മറ്റൊരാൾ കൂടി കുട്ടികളെ പീഡിപ്പിച്ചതായി പൊലിസിന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെയും ഉടൻ കസ്റ്റഡിയിൽ എടുക്കും.
പേരക്ക പറിച്ചുനൽകാമെന്ന് പറഞ്ഞ് കുട്ടിയെ മുസ്തഫ വീട്ടിൽ എത്തിച്ച ശേഷം കത്തിയെടുക്കാൻ വീടിന്റെ അകത്തേക്ക് പറഞ്ഞുവിട്ടു.തുടർന്നു പിന്നാലെ എത്തിയാണ് മുസ്തഫ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചത്, ഓടി രക്ഷപ്പെട്ട കുട്ടി വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞത്.
സമാന അനുഭവമുള്ള മറ്റു കുട്ടികളും പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍