കൊച്ചി ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം:തലയാട് സ്വദേശി നൗഷാദ് മറ്റൊരു വധശ്രമക്കേസിലും പ്രതി

കൊച്ചി- ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ പ്രതിയെ എറണാകുളം ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. കാന്തലാട്ട് തലയാട് ജുമാ മസ്ജിദിന് സമീപം തോട്ടിൽ വീട്ടിൽ മുഹമ്മദിന്റെ മകൻ പി എ നൗഷാദ്(31) ആണ് അറസ്റ്റിലായത്. 

കലൂർ-പൊറ്റക്കുഴി റോഡിൽ കൈപ്പിള്ളി മദ്രസ ലൈനിൽ കൈപ്പിള്ളി 
അപ്പാർട്മെന്റിലെ ഒയോ ലോഡ്ജിൽ കെയർ ടേക്കറായ പ്രതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് ഇഷ്ടത്തിലായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ രേഷ്മയെ (27)യാണ് ബുധനാഴ്ച രാത്രി 
കുത്തിക്കൊലപ്പെടുത്തിയത്. ലോഡ്ജിന്റെ രണ്ടാം നിലയിലെ ആറാം നമ്പർ മുറിയിൽ 
വെച്ചായിരുന്നു കൊലപാതകം. 
കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. പ്രതിയെ ഇന്നലെ വൈകിട്ട് ലോഡ്ജിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് അപ്പാർട്ട്മെന്റിന് സമീപത്തെ 
വീട്ടുവളപ്പിൽനിന്ന് കത്തി കണ്ടെടുത്തത്. കൃത്യം നടത്തിയശേഷം പ്രതി കത്തി സമീപത്തെ വീട്ടുവളപ്പിലേക്ക് 
വലിച്ചെറിയുകയായിരുന്നു. പ്രതിക്കെതിരെ ആലുവ ഈസ്റ്റ് പോലിസ് സ്റ്റേഷനിൽ കൊലപാതക ശ്രമത്തിനു കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍