കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു
താമരശ്ശേരി: ലഹരി മാഫിയ സംഘം കാർഷിക വിളകൾ നശിപ്പിച്ചു.അമ്പായത്തോട് മിച്ചഭൂമിയോട് ചേർന്ന് താമസിക്കുന്ന സലാഹുദ്ധീൻ്റെ കൃഷിയാണ് ലഹരി മാഫിയാ സംഘം നശിപ്പിച്ചത്. കൃഷിയിടത്തിനോട് ചേർന്ന് സലാഹുദ്ധീൻ്റെ കെട്ടിടമുണ്ട്, ഇതിൻ്റെ തുറസ്സായ ഭാഗം ലഹരി മാഫിയ സംഘം ലഹരി ഉപയോഗത്തിനും വിൽപ്പനക്കും ഉപയോഗിച്ചിരുന്നു. ഇതിനേ തുടർന്ന് ലഹരി വിരുദ്ധ സമിതിയുടേയും, പൊലിസിൻ്റേയും അഭ്യർത്ഥന മാനിച്ച് ഇരുമ്പ് ഗ്രില്ലുകൾ ഉപയോഗിച്ച് അടച്ചിരുന്നു.കെട്ടിടം അടച്ചു പൂട്ടിയ തിന്റെ അടുത്ത ദിവസം തന്നെ കൃഷിയിടത്തിൽ ഒരു ഭാഗം നശിപ്പിച്ചു.ഇതിനു ശേഷം ബുധനാഴ്ച രാത്രി ബാക്കി കൃഷി കൾ കൂടി വെട്ടി നശിപ്പിച്ചു.താമരശേരി പൊലിസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍