റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്ന് ആവശ്യം
താമരശ്ശേരി :മഴക്കാലത്ത് വെള്ളക്കെട്ട് പതിവായ റോഡിൽ ദുരിതത്തിന് പരിഹാരം കാണാൻ നടപടി വേണമെന്ന് ആവശ്യം.
കോരങ്ങാട്- കോളിക്കൽ റോഡിലാണ് വെള്ളക്കെട്ട് പതിവാകുന്നത് .മഴ മാറി മണിക്കൂറുകൾ കഴിഞ്ഞാലും വെള്ളക്കെട്ട് പൂർണമായി മാറാത്ത സ്ഥിതി.കൃത്യമായ റോഡിൽ ഡ്രൈനേജ് ഇല്ലാത്തതാണ് വെള്ളം തങ്ങിനിൽക്കാൻ കാരണം. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും കാൽനട യാത്രക്കാർക്കുമെല്ലാം വെള്ളക്കെട്ട് ദുരിതമായി മാറി. കഴിഞ്ഞയാഴ്ച തുടർച്ചയായി പെയ്ത മഴയിൽ ഇവിടെ വെള്ളക്കെട്ട് അതിരൂക്ഷമായിരുന്നു. ദിവസങ്ങൾക്കു ശേഷമാണ് റോഡിൽ നിന്ന് വെള്ളമിറങ്ങിയത്.ഈ വഴി യാത്ര ചെയ്ത പ്രദേശവാസിയുടെ കാറിൽ വെള്ളം കയറി എൻജിൻ തകരാറിലായതായി പരാതിയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍