ഹെൽമറ്റിനുള്ളിലിരുന്ന പാമ്പ് തലയിൽ കടിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കൊയിലാണ്ടി: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന് പാമ്പിന്റെ കടിയേറ്റു. ഹെൽമറ്റിനുള്ളിൽ കടന്നുകൂടിയ പാമ്പാണ് കടിച്ചത്. നടുവത്തൂർ സ്വദേശി രാഹുലിനാണ് പാമ്പിന്റെ കടിയേറ്റത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രാഹുൽ നടവത്തൂരിൽ നിന്നും കൊയിലാണ്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. യാത്രാമദ്ധ്യേ രാഹുലിന്റെ തലയുടെ വലതു വശത്തായി വേദന അനുഭവപ്പെട്ടു. തുടർന്ന് ഹെൽമറ്റ് ഊരി പരിശോധിച്ചപ്പോഴാണ് ശംഖുവരയൻ വിഭാഗത്തിലുള്ള പാമ്പിനെ കണ്ടത്. തുടർന്ന് നാട്ടുകാരാണ് രാഹുലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് യുവാവിനെ മാറ്റുകയായിരുന്നു. 24 മണിക്കൂറിനു ശേഷമാണ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതെന്നും 10 ദിവസത്തെ വിശ്രമം ഡോക്ടറുമാർ നിർദ്ദേശിച്ചതായും രാഹുൽ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍