കേരളത്തിൽ ആകെയുള്ളത് പ്രതികാര രാഷ്ട്രീയം മാത്രം: വി.എം ഉമ്മർ മാസ്റ്റർ

താമരശ്ശേരി: കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് പ്രതികാര രാഷ്ട്രീയം മാത്രമാണെന്നും  കേരളത്തിലെ ജനങ്ങളുടെ ക്ഷേമം പിണറായി വിജയന്റെ അജണ്ടയിൽ തന്നെയില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റഗം വി എം ഉമ്മർ മാസ്റ്റർ പറഞ്ഞു. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിട്ടും ഇത് തടയുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് താമരശ്ശേരി ഗാന്ധി പാർക്കിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ധർണ്ണയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി ഹാഫിസ് റഹ്മാൻ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി എം. സുൽഫിക്കർ സ്വാഗതവും ട്രഷറർ പി.പി ഗഫൂർ നന്ദിയും പറഞ്ഞു, പി എസ് മുഹമ്മദലി, കെ എം അഷ്റഫ് മാസ്റ്റർ, അഷ്‌റഫ്‌ തങ്ങൾ തച്ചംപൊയിൽ, ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ, വി കെ മുഹമ്മദ് കുട്ടിമോൻ, എ കെ കൗസർ, നജീബ് തച്ചംപൊയിൽ,എം.ടി അയ്യൂബ് ഖാൻ,എ.പി.സമദ് സംസാരിച്ചു.  ചിത്രം. വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് താമരശ്ശേരിയിൽ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍