അഞ്ചുവയസ്സുകാരി പീഡനത്തിന് ഇരയായി; അതിഥി തൊഴിലാളി കസ്റ്റഡിയില്‍
മലപ്പുറം: തിരൂരങ്ങാടിയിൽ ഇതരസംസ്ഥാനക്കാരിയായ നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മധ്യപ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു. ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്‌വ (ബണ്ടി-30) യെ തിരൂരങ്ങാടി പോലീസാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഇയാൾ താമസിക്കുന്ന സ്ഥലത്ത് കുട്ടിയെ കൊണ്ടുവന്നു പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായതിനെത്തുടർന്ന് കുട്ടിയുടെ മാതാവ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കരഞ്ഞുവരുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പീഡനത്തിനിരയായതായി കണ്ടെത്തി. ഉടനെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍