കട്ടിപ്പാറ സ്വദേശിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
താമരശ്ശേരി : ചെന്നൈയിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ബന്ധുക്കൾ താമരശ്ശേരി പോലീസിൽ നൽകി. കട്ടിപ്പാറ ചമൽ സ്വദേശിനിയായ ദേവി കൃഷ്ണ (22) ആണ് മരിച്ചത്. ചെന്നൈയിലെ ചെങ്കൽപേട്ട കർപ്പകവിനായക കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു ദേവി കൃഷ്ണ.
വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിയ നിലയിലാണ് ദേവി കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. കോളേജ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവിശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍