പര്‍ദയും നിഖാബും ധരിച്ച് പള്ളിയിൽ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി
മലപ്പുറം: പര്‍ദയും നിഖാബും ധരിച്ച് പള്ളിയിലെത്തി ഇതര സംസ്ഥാന തൊഴിലാളി. മലപ്പുറം ചെറുകാവിലാണു സംഭവം. ഇന്നു ജുമുഅ നമസ്കാരത്തിന്‍റെ സമയത്താണ് ഇയാള്‍ വേഷപ്രച്ഛന്നനായി റോട്ടിലിറങ്ങിയത്.
അസം സ്വദേശിയായ സമീഹുൽ ഹഖാണ് വേഷം മാറി പള്ളിക്കു പരിസരത്ത് എത്തിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കൊണ്ടോട്ടി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.
വസ്ത്രങ്ങൾ മോഷണം പോയതിനാലാണ് പർദയും നിഖാബും ധരിച്ച് റോഡിലിറങ്ങിയതെന്ന് സമീഹുൽ ഹഖ് പൊലീസിനു മൊഴിനൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍