ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

താമരശ്ശേരി : ഓട്ടോറിക്ഷയും, സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരുക്ക്. ദേശീയ പാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിനു സമീപമാണ് അപകടം. 

അപകടത്തിൽ സ്കൂട്ടർ യാത്രികനായ അമ്പായത്തോട് മിച്ചഭൂമി സ്വദേശി ഇ കെ രാജുവിനാണ് പരുക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം 
മെഡിക്കൽ കോളേജിലേക്ക് മാറ്റി 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍