താമരശ്ശേരി : ജിവിഎച്ച്എസ്എസ് താമരശ്ശേരിയിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും  ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ പ്രസാദ് കൈതക്കൽ നിർവഹിച്ചു. 

ഹെഡ്മിസ്ട്രസ്സ് ഗീതാമണി ടി.പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് അഷറഫ് കോരങ്ങാട്  അധ്യക്ഷം വഹിച്ചു. വിജയോത്സവം കൺവീനർ കൃഷ്ണകുമാർ , അബ്ദുൽ റസാഖ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി അബ്ദുൽ കരീം ,  എന്നിവർ ആശംസകൾ അർപ്പിച്ചു.  എസ് ആർ ജി കൺവീനർ അബ്ദുൾ നാസിർ എൻ കെ നന്ദി രേഖപ്പെടുത്തി.
വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും ശാസ്ത്ര പരീക്ഷണങ്ങളും അവതരിപ്പിച്ചു.