പുതിയ പമ്പുകൾക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ നിലവിലുള്ള പമ്പുകൾ പ്രതിസന്ധിയിലാകാതെ നോക്കണം

കോഴിക്കോട് : കേരളത്തിൽ പുതിയ  പെട്രോൾ പമ്പുകൾക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ നിലവിലുള്ള പമ്പുകൾക്ക് ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് എം.ആർ.പി.എൽ കേരള ഡീലേഴ്‌സ് അസോസിയേഷൻ  ആവശ്യപ്പെട്ടു.

കോഴിക്കോട് കെ പി എം ട്രിപെന്റ ഹോട്ടലിൽ നടന്ന ചടങ്ങിൽ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസിന്റെ പെട്രോൾ പമ്പുടമകൾ  എം.ആർ.പി.എൽ കേരള ഡീലേഴ്‌സ് അസോസിയേഷൻ എന്ന പേരിൽ പുതിയ സംഘടനക്ക് രൂപം നൽകി.

സംസ്ഥാന പ്രസിഡന്റായി ഹമീം പറയങ്ങാട്ട്.  സെക്രട്ടറിയായി സന്തോഷ്‌ കുമാർ.പി.കെ, ട്രെഷറർ ആയി അഹമ്മദ്‌ കുനിയിൽ എന്നിവരെ തിരഞ്ഞെടുത്തു. അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും  ചടങ്ങിൽ തിരഞ്ഞെടുത്തു.

റിയാസ് പേരാമ്പ്ര  അധ്യക്ഷനായ യോഗത്തിൽ സനൽ വയനാട് സ്വാഗതവും ബാസിത് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍